Headline
Live | Annual Prof. Dr. N. Sridhar Shetty Endowment Lecture | Prof. Dr. Sandeep Shastri | Vice Chancellor | Lake City University | Bhopal | Building Sustainability in Higher Education – The Value of Stakeholder Involvement | , James K Joseph | മുൻ റിസർവ് ബാങ്ക് ഗവർണർ പറയുന്നത് | , ENQUBE Webinars | India@75 towards 100 | Indian Economy | Opportunities, Challenges & Road Ahead | , Thoughts for talks | Listen to ideas only when you are able to handle them | or else allow others to deal with great ideas | Avoid claiming creative when you are not | , The AHA Experience in NLP | Developed by NV Paulose | Master Practitioner | Join ISNLP and get it in FREE TRACK | , Online – Offline Combined Program is the need of the hour; said Dr. Vineetha Rai, Registrar (Evaluation), School of Social Work, Roshni Nilaya, Mangaluru , Global Energy Parliament |(10-12 Dec 2021) | The 11th annual session | More than 80 speakers from 5 continents | To bring out a new Global Education Policy for Total Consciousness. , DR CV ANANDA BOSE YOUTUBE CHANNEL(ABC) INAUGURATION BY GOVERNOR P.S SREEDHARAN PILLAI , ENQUBE : Insolvency & Bankruptcy Code (2016) Journey So Far and Way Forward | , KALA MANDAL, THANE (Fine Arts and Sangeetha Sabha) Lec-dem on “The Iconography of Lord Ganesha through the krithis of Shri Mutthuswami Deekshithar” by Carnatic Vocalist Shri. Rahul K Ravindran ! Violin support : Shri. Srikanth Radhakrishnan! 19th September at 6:30pm IST ,

Export | Selected from Meaningful Forwards in Social Media | Congratulations to the author |

Posted on: September 22, 2022

വിദേശത്തേക്കുള്ള പുതുതലമുറയുടെ കുടിയേറ്റവും കേരളത്തിന്റെ ഭാവിയും


Highrange Editorial
മോൻ എവിടാ❓
ഓ…. അവൻ UK ക്ക് പോയി. ഇപ്പോ പഠിക്കയാ, ചെറിയ ജോലിയും ഉണ്ട് . അവിടെ പഠിച്ചാൽ അവിടെത്തന്നെ ജോലി നേടി അങ്ങ് ജീവിക്കാം. ഇവിടെ നിന്ന് എന്നാ ഉണ്ടാക്കാനാ ❓

മോളോ❓ അവൾ നഴ്സിംഗ് കഴിഞ്ഞ് ആദ്യം തന്നെ ക്യാനഡ പോയിരുന്നല്ലോ. അവൾക്ക് നല്ല ശമ്പളമാ. അവിടെത്തന്നെ ജോലിയുള്ള ചെറുക്കനുമായി കല്യാണം പറഞ്ഞ് വെച്ചേക്കുവാ. അവർ പാലാക്കാരാ. ഡിസംബറിൽ രണ്ടു പേരും വരും. കല്യാണം നടത്തി ജനുവരി തന്നെ പോകും.

ഇളയ ആളോ❓
അവൾ +2 കഴിഞ്ഞു. അവളിനി നഴ്സിംഗിന് കാനഡ പോയി പഠിക്കാനാ . അതാവുമ്പം അവിടെ ജോലി നേടി അവിടെ settle ആകാൻ എളുപ്പമാ. പേപ്പറെല്ലാം ശരിയായി. ഈ മാസം തന്നെ പോകാം.

അപ്പോൾ നിങ്ങൾ
“കിളവനും കിളവിയും ” ഇവിടെ …….😭❓

ഓ – മോൻ അവിടെ Settle ആയാൽ ഞങ്ങളും അങ്ങ് പോവും. ഇവിടെ നിന്നിട്ട് എന്നാ ഉണ്ടാക്കാനാ❓

കേരളത്തിലെ ഈ പുതിയ #ട്രെൻഡ് –

കാരണം ….. ❓

ഇവിടുത്തെ വ്യവസ്ഥിതി തന്നെ.
👉 രാഷ്ട്രീയാതിപ്രസരം
👉 വിദ്യാഭ്യാസ ചിലവ് / നിലവാരക്കുറവ്
👉 തൊഴിൽ
ലഭ്യതക്കുറവ് / ശമ്പളക്കുറവ് / പിൻവാതിൽ നിയമനം
👉 സ്വയം തൊഴിൽ
ലൈസൻസിന് തുടങ്ങി 1000 നൂലാമാലകൾ / തൊഴിലാളി യൂണിയനുകൾ / രാഷ്ട്രീയ പിരിവുകൾ / ഉദ്യോഗസ്ഥ പീഡനങ്ങൾ ….
👉 എങ്ങനെയും ജീവിക്കാമെന്ന് വെച്ചാലോ❓
വീട് പണിയരുത് / കട പണിയരുത് / പരിസ്ഥിതി / വന്യമൃഗം മുതൽ തെരുവുനായ വരെ …..

വ്യവസ്ഥിതി

മാറിയില്ലെങ്കിൽ ❓

നാടിന് സമ്പത്തായ് മാറേണ്ട യുവത്വത്തിന്റെ കഴിവുകൾ, അവർ നേടുന്ന സമ്പാദ്യം, അവരുടെ കായിക വിഭവശേഷി,
തീർന്നില്ല ……..
അവരുടെ #പിൻതലമുറ
എല്ലാം
ഭാരതത്തിന് ,
കേരളത്തിന്,
നാടിന് ,
കുടുംബ ബന്ധങ്ങൾക്ക് ,
എല്ലാം നഷ്ടം.
നികത്താനാവാത്ത നഷ്ടം.

വാൽക്കഷണം
…………………….
മന്ത്രിമാർ വിദേശത്ത് പോയി സർക്കാർ ചിലവിൽ ആർമാദിച്ച് സുഖിക്കാതെ #പഠിക്കണം;
എന്തുകൊണ്ട് ആ നാടുകൾ വളരുന്നു❓
ഈ നാട്
തളരുന്നു❓

ഉത്തരം കിട്ടും.

വ്യവസ്ഥിതികൾ മാറാൻ
ആദ്യം മാറേണ്ടത്
ഇവിടുത്തെ രാഷ്ട്രീയ സംസ്കാരവും അഴിമതി നിറഞ്ഞ ഭരണകൂടവും ജനവിരുദ്ധരായ ഉദ്യോഗസ്ഥരും തന്നെയാണ്. എങ്കിലേ ഈ നാട് നന്നാവൂ , രക്ഷപെടു.

അല്ലാത്തപക്ഷം

🔴 ഒഴിഞ്ഞ വീടുകളുടെ

ശവപ്പറമ്പും

🔴 വൃദ്ധസദനങ്ങളുടെ
കേന്ദ്രവും ആയി
കേരളം മാറും.

Leave a Reply

Your email address will not be published. Required fields are marked *