സാമരസ്യം ഒരു പളുങ്കു പാത്രം പോലെയാണ്. വളരെ തന്മയത്തത്തോടെ വേണം അത് കൈകാര്യം ചെയ്യുവാൻ.
ഇംഗ്ലീഷിൽ ഹാർമണി എന്ന വാക്കാണ് സാമരസ്യത്തിന് സമം ആയിട്ടുള്ളത്. ഹാർമോണിയം സ്വര മാധുരിയുടെ ഉപകരണമാണ്.
ലോകം എമ്പാടും ഉള്ള മലയാളികളെ കേരളവും ആയി ബന്ധിപ്പിക്കുകയാണ് സാമരസ്യത്തിൻ്റെ പ്രാഥമിക കർത്തവ്യം.
എൻ വി പൗലോസ്
കേരള നവോത്ഥാന നായകരിൽ ഒരാളായ ചട്ടമ്പി സ്വാമികൾ സർവ്വമത സാമരസ്യം എന്ന പുസ്തകത്തിലൂടെ മതങ്ങളുടെ കൂട്ടായ്മയ്ക്കു ആക്കം കൂട്ടി. ആധുനിക ചട്ടമ്പി സ്വാമികൾ എന്ന് വിളിക്കാവുന്ന മുളമൂട്ടിൽ അച്ഛൻ മതം ഒരു സ്വകാര്യത എന്ന പുസ്തകത്തിലൂടെ മതാതിമായ ഒരു മാനവീയ സമൂഹം എന്ന രണ്ടാം കേരള നവോത്ഥാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് അടുത്തയിടെയാണ്. വളരെ ദീർഘ ദൃഷ്ടിയോടെയുള്ള അദ്ധേഹത്തിൻ്റെ പ്രവർത്തനങ്ങൾ മധ്യ തിരുവിതാങ്കൂറിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് ലോകം മുഴുവൻ വ്യാപിക്കുകയാണ് കേരളത്തിന് കടക്കെണിയിൽ നിന്നും കരകയറി ആകാശ വിതാനത്തിൽ വിരാചിക്കുന്നതിനു വേണ്ടത്. രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ അദ്ദേഹത്തിൻ്റെ ആശയങ്ങൾക്ക് ചെവികൊടുക്കേണ്ടതുണ്ട്.
ഭാരതത്തിൽ ബൗദ്ധിക തലത്തിൽ ഉയർന്നു ചിന്തിക്കുന്ന സംസ്ഥാനം ആണ് കേരളം. ലോക വികസനത്തിൽ മലയാളികളുടെ പങ്കു വളരെ വലുതാണ്. കേരളം വിട്ടാൽ മലയാളി മനുഷ്യനായി മാറും എന്ന് ഒരു തമാശ കമന്റ് പറയുന്നതിൽ ആരും പരിഭവിക്കരുത്. കേരളത്തിൽ ധാരാളം മഹാമനുഷ്യർ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യവും ഇവിടെ എടുത്തു പറയേണ്ടതുണ്ട്.
മനുഷ്യരെ തമ്മിൽ സ്നേഹ സാഹോദര്യ ബന്ധത്തിൽ ഒരുമിപ്പിക്കുക എന്നതാണ് വികസനത്തിന്റെ ആദ്യ പടി. ഇതിനു ധാരാളം വ്യക്തികളുടെ സേവനം ആവശ്യമുണ്ട്. മനുഷ്യ സേവനം ഉപയോഗിക്കുക, അതിനു പ്രതിഫലം നൽകുക എന്നത് വികസനത്തിന് ആദ്യ പടിയാണ്. മനുഷ്യ സമയത്തിന് വിലകൊടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
വിവര ശേഖരണവും അവയുടെ അവതരണവും വളരെ പ്രധാനപ്പെട്ട തൊഴിൽ അവസരമാണ്. വിദേശ മലയാളികളെക്കുറിച്ച് തയ്യാറാക്കുന്ന പുസ്തകങ്ങളിലൂടെയും അവരെക്കുറിച്ചുള്ള ഡോക്യൂമെന്ററികളിലൂടെയും നമ്മുക്ക് ധാരാളം പണം കണ്ടെത്താൻ കഴിയും.
സാമരസ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്ക് സുതാര്യമായ രീതിയിലൂടെ ഈ പണം വീതിച്ചെടുക്കാം. ആദ്യ ഘട്ടത്തിൽ പൊതുവായ രീതിയിലും പിന്നീട് കൂടുതൽ വ്യക്തതയോടെയും ഇത് നിർവഹിക്കാവുന്നതാണ്.
ലോകത്തിലെ എല്ലാ പട്ടണങ്ങളിലും മലയാളികളുടെ സാന്നിധ്യം ഉണ്ട്. എല്ലാ പട്ടണങ്ങളിലും സാമരസ്യത്തിന്റെ പ്രവർത്തനങ്ങൾക്കായി മൂന്നുപേരുടെയും അഞ്ചുപേരുടെയും മാധ്യമ സംഘങ്ങൾ രൂപീകരിക്കാം.
എല്ലാവർക്കും സത്യം തുറന്നുപറയാൻ മനസ് ഉണ്ടാവുകയില്ല. സത്യം തുറന്നുപറയുന്നവർക്കെതിരെ ഒത്തിരി നിരുപണങ്ങൾ ഉണ്ടാവുക സാദാരണമാണ്, കാലം അതിന്റെ സമയക്രമമനുസരിച്ചു അതിനെ ഏറ്റെടുത്തു ഉപയുയോ ഗിച്ചുകൊള്ളും.