നമ്മുക്ക് മണ്ണിൽ നിന്നും മനുഷ്യരിൽ നിന്നും ആരംഭിക്കാം.
നാല് ഘട്ടങ്ങളിൽ ഒരു സാമ്പത്തിക വിപ്ലവം. മണ്ണിനെയും മനുഷ്യരെയും ബഹുമാനിക്കുന്ന സാമാന്യ ജനതയുടെ കൂട്ടായ വിപ്ലവമാണിത്. ഇവിടെ എല്ലാവരും നേതാക്കളാണ് എന്നാൽ ആരും ആരെക്കാളും കീഴിലല്ല. പരസ്പര ബഹുമാനവും ആദരവും ഈ മുന്നേറ്റത്തിൻ്റെ പ്രാരംഭ മൂലധനം.
ചെറു ധനവും ചെറു ധാന്യവും നമ്മുക്ക് മൂലധനമാക്കാം.
ഒന്നാം ഘട്ടം:
മറുനാട്ടിൽ വിജയിച്ചവരുടെ കഥകൾ നമുക്ക് ഡിജിറ്റൽ ഷോയിലൂടെ അവതരിപ്പിക്കാം. ഇതുവഴി മാധ്യമരംഗത്തേക്കു കടന്നുവരുന്ന ഒരു ന്യൂക്ലിയസ് ഓരോ ഗ്രാമത്തിലും രൂപപ്പെടുത്താം.
വിജയകഥകൾക്കു വിവിധ സ്ലാബുകളിൽ ഫീസ് ഏർപ്പെടുത്താം. ഈ തുകയിൽ സ്റ്റുഡിയോ ചെലവും എഡിറ്റിംഗ് ചെലവും മറ്റെല്ലാ വ്യക്തികളുടെ സേവനത്തിനുള്ള പ്രതിഫലവും ഉൾപ്പെടുത്താം.
ഓരോ ഗ്രാമങ്ങളിലും മീഡിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ ഇക്കാര്യങ്ങളിൽ പരിശീലനം നേടി സ്വയം പര്യാപ്തതയിൽ എത്തട്ടെ.
ആദ്യറൗണ്ട് തൊഴിൽ അവസരങ്ങൾ മാധ്യമരംഗത്തുണ്ടാവട്ടെ. നാട്ടുനന്മകൾ ലോകത്തെയറിയിക്കുകയാണ് വിജയകഥകൾക്കൊപ്പം നമ്മൾ ചെയ്യേണ്ട പ്രധാന ഉത്തരവാദിത്വം.
അതോടൊപ്പം അന്താരാഷ്ട്രനിലവാരത്തിൽ മാധ്യമരംഗത്തു വരുമാനമുണ്ടാക്കുവാനും നമ്മുക്ക് കഴിയണം. ആദ്യം സ്വയം പര്യാപ്തത അതിനൊപ്പം നാടിന് എല്ലാ രീതിയിലുള്ള സേവനങ്ങളും ചെയ്യാൻ നമ്മുക്ക് കഴിയും.
മധുരമായി സംസാരിക്കുന്നവർ, സ്വരഗാംഭീര്യം ഉള്ളവർ, സംഘടനാ വൈഭവം ഉള്ളവർ, ആശയസമ്പത്തുള്ളവർ, കാർഷിക നൈപുണ്യം ഉള്ളവർ എന്നിങ്ങനെ ഗ്രാമത്തിലെ മുഴുവൻ ഒരു ഡാറ്റ ബാങ്കും ഇതോടൊപ്പം രൂപപ്പെടുത്തണം. നാട്ടിലെ എല്ലാ സംഘടനകളെയും നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണം.
രണ്ടാം ഘട്ടം:
മൂല്യവർധന സാധ്യതയുള്ള എല്ലാ വിഭവങ്ങളുടെയും ഒരു ഡാറ്റ ബാങ്ക് തയ്യാറാക്കുക. ഇവയുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. ഇതിനു വേണ്ട തുക എത്രയെന്നു ഏകദേശ ധാരണ ഉണ്ടാക്കുക. ഉത്പന്നങ്ങൾക്ക് മാർക്കറ്റ് വില എത്രയെന്നു മനസിലാക്കുക. മറുനാട്ടിൽ നിന്നും ഇതിനോടകം നാടുമായി ബന്ധപ്പെട്ടവർ ഈ ഉത്പന്നങ്ങൾ മുൻകൂട്ടി ഓർഡർ ചെയ്യട്ടെ. മുൻകൂട്ടി തുക കൊടുക്കുന്നവർക്ക് വിലയിൽ കിഴിവ് ലഭിക്കട്ടെ.
ഇങ്ങനെ ശേഖരിച്ച തുക ഉപയോഗിച്ച് കാർഷിക ഗ്രാഹിക ഉത്പന്നങ്ങൾ അന്താരാഷ്ട്ര നിലവാരത്തിനേക്കാൾ മികച്ച രീതിയിൽ തയ്യാറാകട്ടെ. നല്ല വില കിട്ടുന്നതുകൊണ്ട് കാർഷിക രംഗം മെച്ചപ്പെടും. വില ഉറപ്പുവരുന്നതുകൊണ്ടു കൃഷിക്കാർക്ക് ഭയരഹിതമായി പ്രവർത്തിക്കുകയും ചെയ്യാം.
മൂന്നാം ഘട്ടം:
മികച്ച നിലവാരം പുലർത്തുന്ന ഉത്പന്നങ്ങളിൽ ഒരു ഭാഗം ആഗോള ലേലത്തിന് മാറ്റിവയ്ക്കട്ടെ. ഇത് ലോകത്തെങ്ങും നിങ്ങളുടെ ഗ്രാമത്തിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു നടത്തുന്ന ഓൺലൈൻ ലേലത്തിലൂടെ പണമായി മാറ്റട്ടെ. ഈ പണം ഉപയോഗിച്ച് നാട്ടിൽ സാധാരണക്കാർക്ക് വീടുകൾ നിർമിക്കട്ടെ.
നാലാം ഘട്ടം:
ഈ വീടുകളോട് ചേർന്ന് പ്രോസസ്സിംഗ് ഹബ്ബുകൾ നിർമിക്കട്ടെ. വീടിനു മുടക്കിയ തുകയേക്കാൾ കൂടുതൽ അവിടെ നിന്നും ഒന്ന്, രണ്ടു, മൂന്നു ഘട്ടങ്ങളിലൂടെയുള്ള പ്രവർത്തനങ്ങളിലൂടെ സ്വരൂപിക്കപ്പെടട്ടെ.
നന്മയുടെ ഭവനങ്ങൾ കൂണുപോലെ നാട്ടിലെങ്ങും നിറയട്ടെ. എല്ലാവർക്കും മാന്യമായ തൊഴിലവസരം ഉണ്ടാകുന്നതോടെ നമ്മൾ അന്താരാഷ്ട്ര നിലവാരം എന്നതിനേക്കാൾ വലിയ നിലവാരത്തിൽ എത്തും. ഇത് ലളിതമായ ആർക്കും മനസ്സിലാകുന്ന പദ്ധതിയാണ്.
തൊഴിൽരഹിതരെയും ഭാവനരഹിതരെയും പരിഗണിക്കുക വഴി നമ്മൾ നന്മവൃക്ഷങ്ങൾ ആയി മാറട്ടെ. ഇതാകട്ടെ നമ്മുടെയെല്ലാം പ്രാർത്ഥനയും പ്രവർത്തനവും.
മൂന്നാം വായന
മൂലധന ശേഖരണം വിഭവ സമാഹരണം മൂല്യ നിർണയം പരസ്പര പങ്കാളിത്ത തത്വങ്ങൾ
നാലാം വായന
മീഡിയ എന്ത്… എന്തിനു…