നമ്മുക്ക് നമ്മുടെ ഗ്രാമങ്ങളിൽ നിന്നും തുടങ്ങാം. നമ്മുക്ക് പുതിയൊരു മന്ത്രം ശീലമാക്കാം. “ഇരട്ടിവില പകുതി ചിലവിൽ” അതാകട്ടെ നമ്മുടെ പുതിയ വികസന മന്ത്രം.

Posted on: February 26, 2023

ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ എക്കാലത്തും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കും. ജലസ്രോതസ്സുള്ള മണ്ണിലൂടെ കടന്നുപോകുമ്പോൾ നിറകുടം തുളുമ്പുന്നതുപോലെയാണ് ഓർമ്മകൾ നമ്മിൽ വസന്തകാലം ഉണർത്തുന്നത്. ഓർമ്മകളെ ഉണർത്തുകയും നാളെകളെ രൂപപ്പെടുത്തുകയുമാണ് സാമരസ്യം വഴി നമ്മൾ ഏറ്റെടുക്കേണ്ട കൂട്ടായ ദൗത്യം.

അതുവഴി ഗ്രാമീണ സമ്പത്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും മാധ്യമ രംഗത്തും മറ്റെല്ലാ മേഖലകളിലും ധാരാളം അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കഴിയണം.

ഗായത്രി വിശ്വനാഥ്

ജീവിതത്തിൻ്റെ അടിത്തറ ഗ്രാമങ്ങളിലാണ്. സ്നേഹത്തിൻ്റെ ഉറവയും ഗ്രാമങ്ങളിലാണ്. ലോകത്തെവിടെയും ഉള്ള മലയാളികൾക്ക് അവരുടെ ഗ്രാമവുമായി വലിയൊരു വൈകാരിക അടുപ്പം സ്വാഭാവികമാണ്. പുതു തലമുറ ഒരു പക്ഷെ പട്ടണങ്ങളെ കൂടുതൽ ഇഷ്ടപ്പെടാൻ സാധ്യത ഉണ്ടെങ്കിലും ഗ്രാമീണ നന്മകൾ അനുഭവിക്കാൻ കഴിയുന്നതിനു അനുഗുണമായി അവരും ഗ്രാമങ്ങളെ സ്നേഹിക്കാൻ തുടങ്ങും.

ശാന്തമായി ഒഴുകുന്ന ഒരു നദി പോലെയാണ് ഗ്രാമീണ ജീവിതം. ചിലപ്പോഴെങ്കിലും ആ അരുവിയുടെ തീരത്തോരല്പ സമയം ചെലവഴിക്കാൻ എല്ലാവരും ആഗ്രഹിക്കും. നമ്മുക്ക് വേണ്ടത് ഗ്രാമ നഗര സങ്കലനത്തിലൂടെയുള്ള ഒരു വൈകാരിക സമന്വയമാണ്. ഗ്രാമത്തിനു പട്ടണവും പട്ടണത്തിനു ഗ്രാമവും തണൽ വൃക്ഷങ്ങളായി മാറണം.

ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്കും അവിടെനിന്നു ഗ്രാമങ്ങളിലേക്കും മനുഷ്യർ യാത്ര ചെയ്യണം. അതിനു സാമരസ്യം പ്രേരകമായി തീരണം.

പുതിയ വികസന മന്ത്രം “ഇരട്ടിവില പകുതി ചിലവിൽ”

ഗ്രാമീണ വിഭവങ്ങൾക്ക് വില നിശ്ചയിച്ചതിലും ഗ്രാമത്തെ മാറ്റി നിറുത്തി വികസനതന്ത്രം മെനഞ്ഞതിലും ഇന്ന് ലോകം വലിയ വില കൊടുത്തുകൊണ്ടിരിക്കുകയാണ്. മണ്ണിന്റെയും മനുഷ്യരുടെയും വില നിശ്ചയിക്കുന്നതിൽ നമ്മുക്ക് വലിയ വീഴ്ചകളാണ് പാടിയിട്ടുള്ളത്. ഇത് തിരുത്താൻ ഇപ്പോൾ നമ്മുക്ക് കഴിയും.

ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്ന രീതിയിൽ കാർഷിക ഉത്പന്നങ്ങൾക്കും വില നിശ്ചയിക്കണം. നെല്ല് വിളയിക്കാൻ കഴിവുള്ളവർ അതിനു വിലയിടാനും പ്രാപ്തരാകണം.

പകുതി ചെലവ്; ഇരട്ടി വില ഒരു വലിയ വിജയ മന്ത്രമാണ്. വിദേശ മലയാളികൾക്ക് നാടിൻ്റെ സമ്പത് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഇതിലൂടെ കഴിയും.

മൂന്നു ഘട്ടങ്ങളിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. വിദേശ മലയാളികൾ ഉത്പന്നങ്ങൾ ബുക്ക് ചെയ്യുക വഴി ആദ്യഘട്ട വിഭവസമാഹരണം ഇരട്ടിവിലയിൽ. ശേഖരിച്ച ഉത്പന്നങ്ങൾ സൗജന്യമായി രണ്ടാം ഘട്ട മൂല്യ വർധിത മേഖലയിലേക്ക്. മൂന്നാം ഘട്ടത്തിൽ ഉയർന്ന വിലയിൽ ഉത്പന്നങ്ങൾ വിൽക്കപ്പെടുന്നു.

നിക്ഷേപകർക്ക് ഉത്പന്നങ്ങൾ തികച്ചും ഗുണനിലവാരത്തിൽ. ആരും നഷ്ടങ്ങൾ സഹിക്കാതെ എന്നാൽ എല്ലാവരും നേട്ടങ്ങൾ കൊയ്യുന്ന ഈ രീതി നമ്മുക്ക് കൂട്ടായി പരീക്ഷിക്കാം. വരൂ നമ്മുക്ക് ഒരുമിച്ച് ഒരു നല്ല നാളെ രൂപപ്പെടുത്താൻ. ഇതൊരു രണ്ടാം നവോദ്ധാനം ആകട്ടെ.

എഡിറ്റോറിയൽ…
ലോകത്തിലെ എല്ലാ പട്ടണങ്ങളിലും മലയാളികളുടെ സാന്നിധ്യം ഉണ്ട്. എല്ലാ പട്ടണങ്ങളിലും സാമരസ്യത്തിന്റെ പ്രവർത്തനങ്ങൾക്കായി മൂന്നുപേരുടെയും അഞ്ചുപേരുടെയും മാധ്യമ സംഘങ്ങൾ രൂപീകരിക്കാം


ഒന്നാം വായന
സമയത്തിന്റെ വില അറിയുന്നവരും സമയത്തിന് വിലകല്പിക്കുന്നവരുമായ ഒരു പുതു തലമുറ പൊതുസമൂഹത്തിൽ ഉണർന്നുവരണം.


മൂന്നാം വായന
മൂലധന ശേഖരണം വിഭവ സമാഹരണം മൂല്യ നിർണയം പരസ്പര പങ്കാളിത്ത തത്വങ്ങൾ


നാലാം വായന
മീഡിയ എന്ത്… എന്തിനു…


അഞ്ചാം വായന
നാല് ഘട്ടങ്ങളിൽ ഒരു സാമ്പത്തിക വിപ്ലവം. മണ്ണിനെയും മനുഷ്യരെയും ബഹുമാനിക്കുന്ന സാമാന്യ ജനതയുടെ കൂട്ടായ വിപ്ലവമാണിത്.

Leave a Reply

Your email address will not be published. Required fields are marked *